ജനപ്രിയ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ മുട്ടത്തുപറമ്പില്‍ നടന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചലച്ചിത്ര നടന്‍ മധു നിര്‍വഹിച്ചു. ജനങ്ങളെ സ്‌നേഹിച്ച് ജനങ്ങള്‍ക്കിടയില്‍ ജീവിച്ചയാളായിരുന്നു മുട്ടത്തുവര്‍ക്കിയെന്ന് ചലച്ചിത്ര നടന്‍ മധു പറഞ്ഞു. മഹത്തായ സ്‌നേഹത്തിന്റെ പ്രകടനമാണ് മുട്ടത്തുവര്‍ക്കി കൃതികള്‍ . മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചവരെ സമൂഹം അനുസ്മരിക്കും. ഹൃദയത്തില്‍ സ്വീകാര്യത നേടിയ വ്യക്തിത്വമാണ് വര്‍ക്കിയുടേതെന്നും മധു പറഞ്ഞു. കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എഫ്.തോമസ് എം.എല്‍ .എ. അധ്യക്ഷത [...]
The post മുട്ടത്തുവര്‍ക്കി ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം appeared first on DC Books.