ചക്രവര്‍ത്തിമാരുടെ സിംഹാസനച്ചുവട്ടില്‍ തിരുകരങ്ങളുടെ ലാളനയേറ്റ് ഗാംഭീര്യത്തോടെ വിശ്രമിച്ചിരുന്ന ചീറ്റപ്പുലികള്‍ അധികം വൈകാതെ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങും. മണിക്കൂറില്‍ നൂറ്റി ഇരുപതോളം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചീറ്റ അതിവേഗത്തില്‍ വംശനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് അവസാന ഹിമയുഗ കാലത്ത് കൂട്ടനാശത്തെ അതീജീവിച്ച ഈ വന്യജീവി വര്‍ഗ്ഗം കാടുകള്‍ക്കു മേലുള്ള മനുഷ്യന്റെ ആധിപത്യ സ്ഥാപനത്തെത്തുടര്‍ന്നാണ് വിസ്മൃതിയില്‍ ലയിക്കാനൊരുങ്ങുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭൂമിയിലാകെ ഒരുലക്ഷത്തോളം ചീറ്റകളുണ്ടായിരുന്നു. കാലക്രമേണ സാന്നിധ്യം ആഫ്രിക്കയില്‍ മാത്രമൊതുങ്ങി. അവിടെയും 77 ശതമാനത്തോളം കൂട്ടനാശം നേരിട്ട് കേവലം [...]
The post വംശനാശം നേരിടുന്ന ചീറ്റകള്‍ appeared first on DC Books.