2012ല്‍ ഏറ്റവും ആഗ്രഹിക്കപ്പെട്ട സ്ത്രീ ആരെന്ന് കണ്ടെത്തുവാനുള്ള ടൈംസ് വോട്ടെടുപ്പില്‍ ദീപികാ പദുക്കോണ്‍ ഒന്നാം സ്ഥാനം നേടി. 7.01 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. 2011ലെ ഒന്നാം സ്ഥാനക്കാരി കരീനാകപൂറിനെ മൂന്നാം സ്ഥാനത്തേയ്ക്കും 2010ലെ ജേതാവ് കത്രീന കൈഫിനെ രണ്ടാം സ്ഥാനത്തേയ്ക്കും പിന്തള്ളിയാണ് ദീപിക മുന്നിലെത്തിയത്. ആഗ്രഹിക്കപ്പെടുന്നവരുടെ പട്ടികയില്‍ 2011ല്‍ മൂന്നാം സ്ഥാനത്തും 2010ല്‍ നാലാം സ്ഥാനത്തുമായിരുന്നു ദീപിക. ഇന്ത്യയില്‍ ആഗ്രഹിക്കപ്പെടുന്ന 50 സ്ത്രീകളുടെ പട്ടികയാണ് ടൈംസ് പുറത്തുവിട്ടിരിക്കുന്നത്. സ്വാഭാവികമായും ഭൂരിഭാഗവും ബോളീവുഡ് താരങ്ങള്‍ തന്നെ. [...]
The post ദീപികാ പദുക്കോണ്‍ ഏറ്റവും ആഗ്രഹിക്കപ്പെടുന്ന സ്ത്രീ appeared first on DC Books.