വിവാഹമോചനവും തുടര്‍ന്നുണ്ടായ കേസുകളും തരണം ചെയ്ത് മലയാള സിനിമയില്‍ വീണ്ടും പഴയതുപോലെ സജീവമാകാന്‍ ഒരുങ്ങുകയാണ് ഉര്‍വശി. കയ്‌പ്പേറിയ അനുഭവങ്ങളില്‍നിന്ന് മുക്തിനേടി വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയ സപര്യ തുടരാന്‍ തീരുമാനിച്ചിരിക്കുന്ന ഉര്‍വശിയെ തേടിയെത്തിയിരിക്കുന്ന പുതിയ കഥാപാത്രം ബസ് കണ്ടക്ടറുടേതാണ്. ജയന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന താക്കോല്‍ എന്ന ചിത്രത്തിലാണ് ശക്തയായ വനിതാ കണ്ടക്ടറെ ഉര്‍വശി അവതരിപ്പിക്കുന്നത്. പ്രതാപ് പോത്തന്‍, സലീം കുമാര്‍, രോഹിത് മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന താക്കോലിന്റെ ചിത്രീകരണം മേയില്‍ ആരംഭിക്കും. വിവാഹശേഷം ഉര്‍വശി അഭിനയിച്ച [...]
The post ഉര്‍വശി ബസ് കണ്ടക്ടറാകുന്നു appeared first on DC Books.