ബോളീവുഡിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായ ഷോലെ അക്കാലത്ത് സെന്‍സര്‍ ബോര്‍ഡിന്റെ ക്രൂരതമാശകള്‍ക്ക് ഇരയായെന്ന് സംവിധായകന്‍ രമേഷ് സിപ്പിയുടെ വെളിപ്പെടുത്തല്‍. താന്‍ ആദ്യം ചിത്രീകരിച്ച ക്ലൈമാക്‌സ് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവാശിക്കു മുമ്പില്‍ മാറ്റേണ്ടി വന്നെന്നും അടിയന്തിരാവസ്ഥക്കാലമായിരുന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രമേഷ് സിപ്പി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കലാപകലുഷിതമായ ഒട്ടേറെ രംഗങ്ങള്‍ ഷോലെയില്‍ ഉണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ അഭിപ്രായം. ക്ലൈമാക്‌സില്‍ താക്കൂര്‍ ഗബ്ബാര്‍ സിംഗിനെ വകവരുത്തുന്നതായായിരുന്നു ആദ്യം ചിത്രീകരിച്ചത്. എന്നാല്‍ ഇത്തരമൊരു രംഗം സെന്‍സര്‍ ചെയ്യാനാവില്ലെന്ന് ബോര്‍ഡ് [...]
The post ഷോലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇരയായെന്ന് രമേഷ് സിപ്പി appeared first on DC Books.