പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രമുഖ സംവിധായകന്‍ കെ.ജി.ജോര്‍ജിന് ചികിത്സാ സഹായം അനുവദിക്കണമെന്ന് ചലച്ചിത്രകാരന്മാര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മൂന്നുലക്ഷം രൂപയെങ്കിലും അടിയന്തിരസഹായം അനുവദിക്കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്. അടൂര്‍ ഗോപാലകൃഷ്ണന്‍ , കെ.ആര്‍. മോഹനന്‍ , വി.ആര്‍. ഗോപിനാഥ്, ശ്യാമപ്രസാദ്, ഷാജി എന്‍.കരുണ്‍ , ടി.കൃഷ്ണനുണ്ണി, രമേഷ് വിക്രമന്‍ , സുധീര്‍ പരമേശ്വരന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. നിരവധി ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ കെ.ജി.ജോര്‍ജ്ജ് രണ്ടു വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണെന്ന് [...]
The post കെ.ജി.ജോര്‍ജ്ജിന് ചികിത്സാസഹായം നല്‍കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍ appeared first on DC Books.