സംവിധായകനെന്ന നിലയില്‍ മിഴിനീര്‍ പൂവുകളില്‍ ആരംഭിച്ച് നീണ്ട 27 വര്‍ഷങ്ങള്‍ പിന്നിട്ട് സെല്ലുലോയിഡിന്റെ പുരസ്‌കാരത്തിളക്കത്തില്‍ എത്തിനില്‍ക്കുന്ന കമലിനെ ജന്മനാടായ കൊടുങ്ങല്ലൂര്‍ ആദരിച്ചു. പ്രമുഖ താരങ്ങള്‍ മണ്ണിലിറങ്ങിയ രാവില്‍ സെല്ലുലോയ്ഡിന്റെ നൂറാംദിനാഘോഷവും നടന്നു. കമല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രമുഖ ഗായകര്‍ ആലപിച്ച കമല്‍ഗീത് സംഗീതസന്ധ്യ ചടങ്ങിന് മാറ്റുകൂട്ടി. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ ഹാളിന് മുന്നിലൊരുക്കിയ വേദിയില്‍ ആറുമണിയോടെ കമല്‍ച്ചിത്രങ്ങളിലെ ഗാനങ്ങളോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. സംവിധായകരായ സത്യന്‍ അന്തിക്കാട്, സിബി മലയില്‍, മുന്‍മന്ത്രി എം.എ.ബേബി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ [...]
The post കമലിന് ജന്മനാടിന്റെ ആദരവ് appeared first on DC Books.