ഭക്ഷണം കഴിക്കാനായി ബെര്‍ണാര്‍ഡ് ഷാ ഒരിക്കല്‍ ഒരു ഹോട്ടലില്‍ കയറി. മേശപ്പുറത്തിരിക്കുന്ന മെനു കാര്‍ഡെടുത്ത് വായിക്കാന്‍ നോക്കിയപ്പോഴാണ് താന്‍ കണ്ണടയെടുക്കാന്‍ മറന്ന വിവരം അദ്ദേഹമറിയുന്നത്. അദ്ദേഹം സപ്ലൈയറെ വിളിച്ചു ചോദിച്ചു: ‘ഈ മെനുകാര്‍ഡൊന്ന് വായിച്ചുതരുമോ?’ സപ്ലൈയര്‍ മറുപടി പറഞ്ഞു: ‘സോറി, താങ്കളെപ്പോലെ തന്നെയാണു ഞാനും. എനിക്കും എഴുത്തും വായനയും അറിഞ്ഞുകൂടാ…’ അവലംബം 100 വിശ്വപ്രസിദ്ധരുടെ ഫലിതങ്ങള്‍
The post താങ്കളെപ്പോലെ തന്നെയാണു ഞാനും appeared first on DC Books.