പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 25 മരണം. കുറാം ഗോത്രമേഖലയിലുണ്ടായ ബോംബാക്രമണത്തില്‍ നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വലതുപക്ഷ പാര്‍ട്ടിയായ ജംഇയ്യത്ത് ഉലമ ഇസ്‌ലാം – ഫസല്‍ (ജെയുഎല്‍ -എഫ്) സംഘടിപ്പിച്ച റാലിക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. റാലി കടന്നുപോയ സ്ഥലത്തുള്ള മദ്രസയ്ക്കുള്ളിലാണു ബോംബ് സ്ഥാപിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. ജെയുഎല്‍-എഫ് സ്ഥാനാര്‍ഥികളായ മുന്‍ എംപി മുനീര്‍ ഖാന്‍ ഒറക്‌സായി, ഐനുദ്ദീന്‍ ഷക്കീര്‍ എന്നിവര്‍ക്കും പരുക്കുണ്ട്. പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. [...]
The post പാക്കിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം appeared first on DC Books.