ഒരുകാലത്ത് നൂറുകണക്കിനു വേദികളെ അനശ്വര ഗാനങ്ങളിലൂടെ കോരിത്തരിപ്പിച്ച കേരള സൈഗാള്‍ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ജീവിതം സിനിമയാകുന്നു. പാട്ടുകാരന്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എം.ജി.രഞ്ജിത്ത് ആണ്. എങ്ങനെ നീ മറക്കും കുയിലേ എന്നുപാടി കേരളക്കരയെ കരയിച്ച കോഴിക്കോട് അബ്ദുള്‍ഖാദര്‍ ഒടുവില്‍ ക്ഷയരോഗബാധിതനായി ഒരുവരി പാടാന്‍ പോലുമാകാതെ ശയ്യാവലംബിയായി മാറിയ കഥയാണ് രാജസേനന്‍, ജോസ് തോമസ് തുടങ്ങിയവരുടെ സഹ സംവിധായകനായിരുന്ന എം.ജി.രഞ്ജിത്ത് പറയുന്നത്. നദീം നംഷാദ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് എം.ജെ.രാധാകൃഷ്ണനാണ്. പാട്ടുകള്‍ക്കും സംഗീതത്തിനും ഏറെ [...]
The post കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ ജീവിതം സിനിമയാകുന്നു appeared first on DC Books.