സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളുടെ ന്യായാന്യായങ്ങളെ വിചാരണ ചെയ്യുകയും സമകാലിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പിടി കഥകളുടെ സമാഹാരമാണ് ഒരു ശൈത്യകാല വിചാരണ. ബാബു കുഴിമറ്റത്തിന്റെ മനോഹരങ്ങളായ പതിനെട്ട് കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ഭൂപടം, ആ കഴുത, ഒടുക്കത്തെ പ്രവാചകന്‍ , സമയരഥം, ആരുമില്ലാത്തവന്‍ കേശവന്‍ തുടങ്ങിയവയാണ് പുസ്തകത്തിലെ പ്രധാന കഥകള്‍ . 1955 ഡിസംബര്‍ 25ന് തിരുവല്ലയിലാണ് ബാബു കുഴിമറ്റം ജനിച്ചത്. പഠനശേഷം തുടിപ്പുകള്‍ എന്ന വാരികയുടെ പത്രാധിപരായി. യൂഹാനോന്‍ളൂവിസിന്റെ പ്രാവുകള്‍ , യേശുവിന്റെ അനീതി, [...]
The post ഒരു ശൈത്യകാല വിചാരണ appeared first on DC Books.