കുഞ്ഞിക്കൂനനാകാനും ചാന്തുപൊട്ടാവാനും മായമോഹിനിയാവാനും സൗണ്ട് തോമയാവാനും ഒരുപാട് ശാരീരികാധ്വാനങ്ങള്‍ സഹിച്ച ജനപ്രിയ നായകന്‍ ഇപ്പോള്‍ മാജിക്ക് പഠിക്കുന്ന തിരക്കിലാണ്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുടുകാടാണ് ദിലീപിന്റെ ഗുരു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന മാന്ത്രികത്താക്കോല്‍ എന്ന ത്രീഡി ചിത്രത്തിനു വേണ്ടിയാണ് ദിലീപ് പുതിയ പാഠങ്ങള്‍ പഠിക്കുന്നത്. ആസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിലീപ് മാന്ത്രികത്താക്കോലിലെ ഡോക്ടര്‍ വിഘ്‌നേഷാകാനുള്ള തയ്യാറെടുപ്പിലാണ്. അനില്‍ മുഖത്തലയാണ് തിരക്കഥയൊരുക്കുന്നത്. സൈക്കോളജിയില്‍ പി.എച്ച്.ഡി നേടിയശേഷം മാജിക്കിന്റെ ലോകത്തേക്കിറങ്ങുന്ന വിഘ്‌നേഷിന്റെ കഥ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും [...]
The post ദിലീപ് മാജിക്ക് പഠിക്കുന്നു appeared first on DC Books.