ആറാം പ്രമാണം ലംഘിച്ച കമിതാക്കളുടെ കഥപറയുന്ന നോവലാണ് മുട്ടത്തുവര്‍ക്കിയുടെ ആറാം പ്രമാണം. ജോസ് എന്ന യുവാവാണ് നോവലിലെ പ്രധാന കഥാപാത്രം. ജോസിന്റെ ജീവിതമാണ് മുട്ടത്തുവര്‍ക്കി ആറാം പ്രമാണത്തില്‍ വരച്ചു കാട്ടുന്നത്. ഡി.സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന്റെ ആദ്യ ഡി.സി പതിപ്പ് പുറത്തിറങ്ങി. 1967ലാണ് പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിങ്ങിയത്. പ്രണയാര്‍ദ്രമായ സംഗീതം പോലെയാണ് മുട്ടത്തുവര്‍ക്കിയുടെ രചനകള്‍ . ലളിതവും മനോഹരവുമായ രചനകള്‍ മലയാളത്തിന് സമ്മാനിച്ച മുട്ടത്തുവര്‍ക്കി 1918 ഏപ്രില്‍ 18 ചങ്ങനാശ്ശേരിയിലാണ് ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി.ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം [...]
The post ആറാം പ്രമാണം ലംഘിച്ച കമിതാക്കളുടെ കഥ appeared first on DC Books.