ജീവിതയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ അപൂര്‍വ്വ വ്യക്തിത്വങ്ങളെയും മനസ്സില്‍ മഞ്ഞു മൂടിനില്‍ക്കുന്ന ഓര്‍മ്മകളെയും പുനരാവിഷ്‌കരിക്കുകയാണ് വൃശ്ചികക്കാറ്റു വീശുമ്പോള്‍ എന്ന സമാഹാരത്തിലൂടെ റോസ്‌മേരി. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്‍ വളര്‍ന്ന ഒരെഴുത്തുകാരിയുടെ സത്വം കണ്ടെത്തുന്ന ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ കൃതി. ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച പേരമ്മ മേരി മാഞ്ഞൂരാനാണ് റോസ്‌മേരി ഈ കുറിപ്പുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആത്മാക്കളുടെ രാത്രി, ദമയന്തീ പരിണയം, പറന്നകലുന്ന പഞ്ചവര്‍ണപ്പക്ഷികള്‍ , ഒരു പാവം ഡിസംബര്‍ കടുവ, ചന്തക്കുഞ്ഞേലിയും അസാരം ഫെമിനിസ്റ്റ് ചിന്തകളും, വ്യസനപര്‍വ്വത്തില്‍ നിന്നൊരേട്, ഇനിയൊരു നീര്‍ക്കിളി ജന്മം [...]
The post വൃശ്ചികക്കാറ്റു വീശുമ്പോള്‍ appeared first on DC Books.