ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ കഥകള്‍ എന്ന പുസ്തകത്തിന് എം.മുകുന്ദന്‍ എഴുതിയ അവതാരിക 1985-ല്‍ പ്രസിദ്ധീകരിച്ച ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ കഥാസമാഹാരത്തിന് ഞാന്‍ ഒരു ആമുഖക്കുറിപ്പ് എഴുതുകയുണ്ടായി. ‘കാല്‍പനികതയുടെ സരോവരം’ എന്നായിരുന്നു അതിന്റെ ശീര്‍ഷകം. ഞാന്‍ കഥാസാഹിത്യത്തിന്റെ രാസപ്രക്രിയയുടെ ഫോര്‍മുലകള്‍ പഠിച്ചറിഞ്ഞ ഒരു വിമര്‍ശകനല്ല. എന്നിട്ടും അതിനു തുനിഞ്ഞത് ഉണ്ണിക്കൃഷ്ണനുമായുള്ള എന്റെ സൗഹൃദം മൂലമാണ്. നീണ്ട ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണിക്കൃഷ്ണന്റെ സമ്പൂര്‍ണ്ണ കഥകളുടെ ഈ സമാഹാരത്തിനും ഒരു പ്രവേശകക്കുറിപ്പ് എഴുതുവാന്‍ എന്നെ പ്രേരിപ്പിക്കുന്നതും അതുതന്നെയാണ്. ഞങ്ങളുടെ ദീര്‍ഘകാലത്തെ സൗഹൃദം. ഏകദേശം [...]
The post കഥയുടെ നിറക്കാഴ്ചകള്‍ appeared first on DC Books.