കുഞ്ഞുണ്ണിക്കൊരു മോഹം എന്നും കുഞ്ഞായിട്ടു രമിക്കാന്‍ കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു കവിയായിട്ടു മരിക്കാന്‍. ആഗ്രഹിച്ചതുപോലെ കുഞ്ഞുങ്ങളുടെ കവിയായി ജീവിച്ചു മരിച്ച കുഞ്ഞുണ്ണി മാഷിന്റെ 86ാം ജന്മവാര്‍ഷികദിനമാണ് മെയ് പത്തിന്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ ശ്രദ്ധേയനായ കുഞ്ഞുണ്ണിമാഷ് ഒരു ബഹുമുഖപ്രതിഭയായിരുന്നുവെന്ന് ആ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവും. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. കുഞ്ചന്‍ നമ്പ്യാരാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തുള്ളല്‍ [...]
The post കുട്ട്യോളുടെ കവിയായി ജീവിച്ച ബഹുമുഖ പ്രതിഭ appeared first on DC Books.