സെല്ലുലോയിഡിലൂടെ മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ അറിയാക്കഥകള്‍ പ്രേക്ഷമ സമക്ഷം എത്തിച്ച കമല്‍ വീണ്ടും അഭ്രപാളികളില്‍ ചരിത്രം പറയാനുള്ള നിയോഗത്തിലാണ്. മലയാള നാടകത്തിന്റെ ചരിത്രം വിഷയമാക്കി അടുത്ത സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ശിക്കാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുരേഷ്ബാബു രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നായകന്‍ ജയറാമാണ്. നടന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെയും ടി.വിയുടെയും സ്വാധീനവലയത്തില്‍ പ്രേക്ഷകര്‍ മുഴുകിയതോടെ അച്ഛനും അതിനുമുമ്പ് അപ്പൂപ്പനും നടത്തിവന്നിരുന്ന നാടകട്രൂപ്പ് മുമ്പോട്ട് കൊണ്ടുപോകാന്‍ പാടുപെടുന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. മുപ്പതുകളിലെ നടന്‍ ഓച്ചിറ [...]
The post നാടക പ്രസ്ഥാനത്തിന്റെ ചരിത്രവുമായി കമല്‍ appeared first on DC Books.