പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടുപോയി. പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് അലി ഹൈദറെ അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. അലി ഹൈദര്‍ റാലിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ കാറിലെത്തിയ അക്രമിസംഘം അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിഉതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അലി ഹൈദറെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ സെക്രട്ടറിക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇവര്‍ പിന്നീട് മരിച്ചു. ആക്രമണത്തില്‍ മറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടുമില്ല. പാക്കിസ്ഥാനില്‍ [...]
The post ഗിലാനിയുടെ മകന്‍ അലി ഹൈദര്‍ ഗിലാനിയെ തട്ടിക്കൊണ്ടുപോയി appeared first on DC Books.