പ്രസിദ്ധ ദ്രുപദ് സംഗീതജ്ഞന്‍ ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദഗര്‍ അന്തരിച്ചു. നവിമുംബൈയിലെ പനവേലിലെ ദ്രുപദ് ഗുരുകുലത്തിലായിരുന്നു 80കാരനായ ഉസ്താദ് സിയ ഫരീദുദ്ദീന്‍ ദഗറിന്റെ അന്ത്യം. ദ്രുപദ് രംഗത്തെ പ്രമുഖനായ ഉസ്താദ് സിയാവുദ്ദീന്‍ ദഗറിന്റെ മകനായി 1932 ജൂണ്‍ 15ന് രാജസ്ഥാനിലെ ഉദയ്പുരിലായിരുന്നു ഫരിദുദ്ദീന്‍ ജനിച്ചത്. അച്ഛനില്‍നിന്ന് ദ്രുപദ് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് ഉദയ്പുരിലെ മഹാറാണ ഭുപല്‍ സിങ്ങിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു. ശബ്ദമാധുര്യം കൊണ്ടും ശ്രുതികളിലെ പ്രാഗത്ഭ്യം കൊണ്ടും രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. [...]
The post ദ്രുപദ് സംഗീതജ്ഞന്‍ ഉസ്താദ് സിയ ഫരീദുദ്ദീന്‍ അന്തരിച്ചു appeared first on DC Books.