പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ ജീവനക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇടതുപക്ഷ സംഘടനകള്‍ ജനുവരി എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം എന്ന നിലവിലുള്ള രീതി മാറ്റില്ലെന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് പരിഗണിക്കാനേ പറ്റില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡര്‍ബാര്‍ഹാളില്‍ നടന്ന ചര്‍ച്ചക്കിടയില്‍ അറിയിച്ചു. നിലവിലുള്ള ജീവനക്കാരുടെ ശമ്പളത്തെയോ പെന്‍ഷനെയോ പുതിയ ദേശീയ പെന്‍ഷന്‍ പദ്ധതി ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പി എഫ് ആര്‍ ഡി എ ബില്‍ പാര്‍ലമെന്റ് പാസാക്കാത്ത സാഹചര്യത്തില്‍ [...]
↧