ഡല്‍ഹിയില്‍ പുതുവര്‍ഷാരംഭത്തില്‍ വീണ്ടും ഒരു മാനഭംഗം കൂടി. പതിനേഴുകാരിയായ പെണ്‍കുട്ടിയെ പുതുവര്‍ഷാഘോഷത്തിനിടയില്‍ മയക്കുമരുന്നു നല്‍കി മാനഭംഗപ്പെടുത്തിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹിയില്‍ ഐ ടി പ്രൊഫഷണലുകളാണ് ഇരുവരും. ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടി പ്രതികളെ പരിചയപ്പെട്ടത്. പാലില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതിനു ശേഷമായിരുന്നു പീഡനം. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. വൈദ്യ പരിശോധനയിലൂടെ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം തലസ്ഥാന നഗരിയിലെ 75 ശതമാനം സ്ത്രീകളും [...]
↧