ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മൃത്യുവിനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച കവി ഓര്‍മ്മയായിട്ട് പതിനേഴിലേറെ വര്‍ഷങ്ങളായെങ്കിലും ആ കവിത്വം മലയാള സാഹിത്യ ലോകത്ത് സുഗന്ധം പരത്തി നില കൊള്ളുന്നു. മലയാളവും മലയാളിയുമുള്ളിടത്തോളം വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന കവി ജീവിക്കും. കൊടിപ്പടം താഴ്ത്താനെത്തിയ മൃത്യു അതുകണ്ട് ഇളിഭ്യനായി നില്‍ക്കുകയും ചെയ്യും. വൈലോപ്പിള്ളിയുടെ നൂറ്റിരണ്ടാം ജന്മദിനമാണ് മെയ് പതിനൊന്നിന്. ഈ നാളുകളില്‍ നമുക്ക് അദ്ദേഹത്തെ അനുസ്മരിക്കാം. 1911 മെയ് 11ന് തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച വൈലോപ്പിള്ളി ശ്രീധരമേനോന്‍ സസ്യശാസ്ത്രത്തില്‍ [...]
The post മൃത്യുവിനാകുമോ ആ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍? appeared first on DC Books.