ഗുജറാത്ത് ലോകായുക്തയായി ജസ്റ്റിസ് ആര്‍ എ മേത്തയെ ഗവര്‍ണര്‍ നിയമിച്ചത് സുപ്രീംകോടതി ശരിവച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും അംഗീകാരമില്ലാതെയാണ് ഗവര്‍ണര്‍ കമല ബെനിവാള്‍ ജസ്റ്റിസ് മേത്തയെ ലോകായുക്തയായി നിയമിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. മന്ത്രിസഭാ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ നിയമം നടപ്പാക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം ഉപയോഗിക്കാമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിലെ ഉജ്ജ്വലവിജയത്തിന്റെ പ്രഭയില്‍ നില്‍ക്കുന്ന നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി വിധി തിരിച്ചടിയായി. ഗവര്‍ണര്‍ നേരിട്ട് നടത്തിയ ലോകായുക്ത നിയമനം ശരിവെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ [...]
↧