ബലാത്സംഗം തടയാനും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുമായി നടപ്പിലാക്കുന്ന പുതിയ നിയമത്തിന് തങ്ങളുടെ മകളുടെ പേരിടുന്നത് അഭിമാനമായി കരുതുമെന്ന് ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രി ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങള്‍ നിരന്ന സാഹചര്യത്തിലാണ് വാരണാസിയില്‍ യുവതിയുടെ മാതാപിതാക്കള്‍ തങ്ങളുടെ മനസ് തുറന്നത്. ബന്ധുക്കളുടെ അഭ്യര്‍ത്ഥനയെ മാനിച്ചായിരുന്നു സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. പീഡനത്തിനിരയായി മരിച്ച യുവതിയുടെ പേരു വെളിപ്പെടുത്തുന്നതില്‍ അപാകതയില്ലെന്നും മാതാപിതാക്കള്‍ അനുവദിക്കുമെങ്കില്‍ പുതിയ [...]
↧