ശ്രീശാന്തിനെ കുടുക്കിയത് ഹര്‍ഭജനും ധോനിയുമെന്ന് ശ്രീശാന്തിന്റെ കുടുംബം. ശ്രീശാന്തിനെതിരെ പഞ്ചാബ് പോലീസില്‍ ഡിവൈ എസ് പിയായ ഹര്‍ഭജന്‍ സിങ് ഗൂഢാലോചന നടത്തിയതായി ശ്രീശാന്തിന്റെ പിതാവ് ആരോപിച്ചു. ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കില്ലെന്ന് ധോനി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് സഹോദരി ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്‍ ആരോപിച്ചു. ശ്രീശാന്തിന്റെ വിവാഹം മുടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അറസ്റ്റിനെ തുടര്‍ന്ന് ശ്രീശാന്തടക്കം മൂന്നു താരങ്ങളെ ഐ പി എല്ലില്‍ നിന്ന് സസ്പന്റ് ചെയ്തു.
The post ശ്രീശാന്തിനെതിരെ ഗൂഢാലോചന നടന്നതായി കുടുംബം appeared first on DC Books.