ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തു വരുന്ന കാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമല്ല. ജീവിതരീതിയിലും ഭക്ഷണത്തിലും സ്വഭാവത്തിലും വ്യതിരിക്തത നിലനിര്‍ത്തുന്ന ഈ സംസ്‌കാരത്തെ അതിന്റെ സത്ത ചോരാതെ, കലര്‍പ്പ് ചേരാതെ ലോകജനതയ്ക്കു മുന്‍പില്‍ അവതരിപ്പിച്ച ഒട്ടനവധി മഹാനുഭാവന്മാരായ വ്യക്തികളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമാണ്. ഇവരില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ഒരാളായിരുന്നു സ്വാമി രാമ. ഹിമാലയത്തിലെ ഗുരുക്കന്‍മാരൊടൊപ്പം എന്ന ഒറ്റ കൃതികൊണ്ടുതന്നെ ലോകജനതയെ ഈ വിസ്മയ സാമ്രാജ്യത്തിലേക്ക് ആകര്‍ഷിച്ച [...]
The post ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം appeared first on DC Books.