കലയായാലും കച്ചവടമായാലും സിനിമ നേരമ്പോക്കിനുള്ള ഉപാധിയാണെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പ്രേക്ഷകരും. കാലാകാലങ്ങളില്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടിയ സിനിമകള്‍ പരിശോധിച്ചാല്‍ ഈ സത്യം അവയില്‍ അടിവരയിട്ടുറപ്പിച്ചിരിക്കുന്നതായി കാണാം. അല്പം തമാശയും അടിപിടിയും ഇടയ്ക്ക് ഹൃദയത്തില്‍ തൊടുന്ന ചില മുഹൂര്‍ത്തങ്ങളുമുണ്ടെങ്കില്‍ പുതുമുഖ ചിത്രമാണെങ്കിലും വിജയം ഉറപ്പിക്കാം. നിര്‍മ്മാതാവിനും വിതരണക്കാരനും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് നല്ല ബോധമുണ്ടാവണമെന്ന് മാത്രം. ഇത്രയും എഴുതിയത് അടുത്ത കാലത്ത് തിയേറ്ററില്‍ എത്തിയ നേരം എന്ന ചിത്രത്തെ പരാമര്‍ശിക്കാനാണ്. നേരം ഒരു ബുദ്ധിജീവി സിനിമയല്ല. പത്മരാജനും ഭരതനും [...]
The post സിനിമ നേരമ്പോക്കല്ലേ? appeared first on DC Books.