ശിവമഹിമയും ചരിത്രവും അതിസുന്ദരമായി ആവിഷ്‌കരിക്കുന്ന ശ്രീശങ്കരകാവ്യമാണ് ശിവാനന്ദലഹരി. സദാശിവനായും രുദ്രനായും മൃത്യുംഞ്ജയനായുമൊക്കെ സകല ചരാചരങ്ങളിലും സ്ഥിതിചെയ്യുന്ന പരബ്രഹ്മമൂര്‍ത്തിയായ ശിവപ്പെരുമാളിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടുകള്‍ പരാമര്‍ശിക്കുന്നതാണ് ഈ സ്‌തോത്രം. ലളിതമലയാളത്തില്‍ അര്‍ത്ഥവിവരണത്തോടെ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ശിവഭക്തര്‍ക്ക് എന്നെന്നും മുതല്‍ക്കൂട്ടാണ്. ഡി.സി ബുക്‌സ് സാധന ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന് ആദര്‍ശഭാഷാഭാഷ്യം നിര്‍വഹിച്ചിരിക്കുന്നത് ഡോ വി. സുരേന്ദ്രന്‍ ഇടയ്ക്കിടത്താണ്. കൊല്ലം ജില്ലയിലെ ഇടയ്ക്കിടത്ത് 1949ലാണ് ഡോ വി സുരേന്ദ്രന്‍ ഇടയ്ക്കിടത്ത് ജനിച്ചത്. ഭാരതീയ തത്വശാസ്ത്രം, സംസ്‌കൃത സാഹിത്യം, വിദ്യാഭ്യാസം [...]
The post ശ്രീശങ്കരാചാര്യന്റെ ശിവാനന്ദലഹരി appeared first on DC Books.