ഹിറ്റ്‌മേക്കര്‍ വൈശാഖ് സൗണ്ട് തോമയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നായകന്മാരാവും. ഫാസില്‍ സിനിമയ്ക്ക് പരിചയപ്പെടുത്തിയ ഈ രണ്ട് നായകന്മാരും ആദ്യമായാണ് ക്യാമറയ്ക്കു മുന്നില്‍ ഒരുമിക്കുന്നതെങ്കിലും ഇരുവരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമാണ്. എഡിറ്റര്‍ മഹേഷ് നാരായണനാണ് വൈശാഖ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. വൈശാഖിന്റെ സീനിയേഴ്‌സ്, മല്ലുസിംഗ് എന്നിവയില്‍ കുഞ്ചാക്കോ ഉണ്ടായിരുന്നെങ്കിലും ഫഹദുമൊത്ത് വൈശാഖ് ഒരു ചിത്രം ഒരുക്കുന്നത് ആദ്യമാണ്. കുഞ്ചാക്കോയുടെയും ഫഹദിന്റെയും നിലവിലുള്ള ചിത്രങ്ങള്‍ തീര്‍ത്തിട്ട് വൈശാഖ് ചിത്രത്തിലേക്ക് കടക്കും. [...]
The post വൈശാഖിന്റെ അടുത്ത ചിത്രത്തില്‍ കുഞ്ചാക്കോയും ഫഹദും appeared first on DC Books.