കേരളത്തില്‍ മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചതോടെ സമ്മര്‍ദ്ദവുമായി ഘടകകകഷികള്‍ രംഗത്ത്. ഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് അര്‍ഹതയുണ്ടന്ന വാദവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയാണ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയുടെ പുനസംഘടനയുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് മാണിയുടെ പ്രതികരണം. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ കെ.എം മാണി തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെങ്കിലും ഇപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നില്ലന്ന് വ്യക്തമാക്കി. ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച പുനഃസംഘടന ചര്‍ച്ചകള്‍ ഇപ്പോഴും ആലോചിച്ചിട്ടില്ല. യുഡിഎഫും [...]
The post ഉപമുഖ്യമന്ത്രി പദത്തിന് തനിക്ക് അര്‍ഹതയുണ്ടെന്ന് കെ എം മാണി appeared first on DC Books.