കുഞ്ചന്‍ കലാപുരസ്‌കാരം നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ ജഗതിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്. മന്ത്രി കെ.സി ജോസഫ് ജഗതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. 10,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് സാംസ്‌കാരിക വകുപ്പിന് കീഴിലെ അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകമാണ്. കുഞ്ചന്‍ ദിന സമ്മേളനത്തില്‍ ജി സിധാകരന്‍ എം എല്‍എയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
The post കുഞ്ചന്‍ കലാപുരസ്‌കാരം ജഗതിക്ക് സമ്മാനിച്ചു appeared first on DC Books.