അഫ്ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ മത ഘടനയും എഴുത്തിന് വിഷയമാക്കിയ ഖാലിദ് ഹൊസൈനിയുടെ പുതിയ നോവല്‍ വരുന്നു. ആന്‍ഡ് ദി മൗണ്ടന്‍സ് എക്കോഡ് എന്നു പേരിട്ടിരിക്കുന്ന നോവല്‍ ബ്ലൂംസ്‌ബെറിയാണ് പ്രസിദ്ധീകരിക്കുന്നത്. മേയ്21ന് പുസ്തകം പുറത്തിറങ്ങും. ആഗോളീകരണകാലഘട്ടത്തിലെ വിസ്‌ഫോടനാവസ്ഥകള്‍ പ്രമേയമാക്കിയ കൈറ്റ് റണ്ണര്‍ എന്ന നോവലാണ് ഖാലിദ് ഹൊസൈനി ആദ്യം രചിച്ചത്. 1980ല്‍ ജന്മദേശമായ അഫ്ഗാന്‍സ്ഥാന്‍ വിട്ട് കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ രാഷ്ട്രീയാഭയം പ്രാപിച്ച ഹൊസൈനി 2003ല്‍ കൈറ്റ് റണ്ണര്‍ രചിച്ചത് ശക്തമായ അനുഭവങ്ങളുടെ പിന്‍ബലത്തിലായിരുന്നു. അതുകൊണ്ടുതന്നെ നോവല്‍ പെട്ടന്ന് ജനശ്രദ്ധ [...]
The post പര്‍വ്വതങ്ങള്‍ പ്രതിദ്ധ്വനിക്കാനൊരുങ്ങുന്നു appeared first on DC Books.