വാതുവെപ്പു കേസില്‍ അകത്തായ ശ്രീശാന്തിന്റെ ജീവിതത്തോട് സാമ്യമുള്ള കഥയുമായി ഷാജി കൈലാസ് വീണ്ടും. എ.കെ.സാജന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേരും ക്രിക്കറ്റ് എന്നുതന്നെ. ആദ്യ റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ഷാജിയും സാജനും അറിയിച്ചു. അധോലോകവും സമൂഹവും ബന്ധപ്പെടുന്ന നിരവധി കഥകള്‍ മലയാളികളോട് പറഞ്ഞ ഷാജി കൈലാസും എ.കെ.സാജനും ഇക്കുറി പറയുന്നത് ക്രിക്കറ്റ് ലോകത്തൊഴുകുന്ന കള്ളപ്പണത്തിന്റെയും വാതുവെപ്പിന്റെയും പിന്നാമ്പുറക്കഥകളാണ്. കൊച്ചിയിലെ ഒരു ചെറിയ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കഠിനാദ്ധ്വാനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്നതും പ്രശസ്തിയുടെ വെള്ളിവെളിച്ചം അവനെ [...]
The post ശ്രീശാന്തിന്റെ ജീവിതവുമായി ഷാജി കൈലാസിന്റെ ക്രിക്കറ്റ് വരുന്നു appeared first on DC Books.